Thursday 20 October 2011

ഓര്‍മയില്‍ ഒരു തുലാം വര്‍ഷ കാലം ......


ഒരു തുലാം വര്‍ഷ കാലം കുട്ടികളായ  ഞാനും സകീരും ബിന്ദുവിന്റെ കൂടെ "മയ്യി" പുഴയില്‍ കുളിക്കാന്‍ പോയതും .കുളി കഴിഞ്ഞു പാറ പുറത്ത് ഇരുന്നപോള്‍ മറു കരയില്‍ ഉള്ള കുട്ടി കട്ടില്‍ നിന്നും ഭംഗിയുള്ള ഒരു കുറുക്കന്‍ കുഞ്ഞു പുറത്തു വന്നപ്പോള്‍ കൈ കൊട്ടി ഞങള്‍ അതിനെ തിരികെ കാട്ടിലേക്ക് അയച്ചതും .മേഘങ്ങള്‍ കറുത്ത് ഇരുന്ടപ്പോള്‍ ഞങള്‍ കൌതുകത്തോടെ നോക്കി നിന്നതും .തണുത്ത കാറ്റു സ്നേഹത്തോടെ ഞങളെ തലോടിയപ്പോള്‍ ആസ്വദിച്ചതും .മിന്നലോടു കൂടിയ ശക്തമായ മഴയില്‍ ഞങള്‍ തണുത്തു വിറച്ചതും.നനഞു കുതിര്‍ന്ന ഞങളെ നോക്കി ബിന്ദു നെടുവീര്പെട്ടതും .ശക്തമായ് ഇടിയില്‍ പേടിച്ചരണ്ട ഞങളെ ബിന്ദു വീട്ടിലേക് കൊണ്ട് വിട്ടതും .............

എന്റെ  മഴ ......
*അന്നത്തെ ആ കുഞ്ഞു കുറുക്കന്റെ വാസ സ്ഥലം ഇന്ന് ഒരു സ്കൂള്‍ ആയി മാറി ..."എം. ഐ .എം സ്കൂള്‍  "
കാലം പോയ പോക്കെ ....